കൊച്ചി : പബ്ജി, കോൾ ഓഫ് ഡ്യൂട്ടി, മിനി മിലിട്ടിയ തുടങ്ങി യുവാക്കളുടെ ഹരമായ വീഡിയോ ഗെയിമുകളിൽ കണ്ട ഒരു കൂട്ടം ആയുധങ്ങൾ ഒരുമിച്ച് കാണാൻ ഒരവസരം. ഭാഗ്യമുണ്ടെങ്കിൽ ഒന്ന് കയ്യിലെടുക്കാനും കഴിയും. വെടി പൊട്ടിക്കാനാകില്ലെന്ന് മാത്രം. കൊച്ചി മറൈൻഡ്രൈവിലെ എന്റെ കേരളം മെഗാ എക്സിബിഷനിൽ കേരള പോലീസിന്റെ പവിലിയനിലാണ് റിവോൾവറും പിസ്റ്റലും മുതൽ മെഷീൻ ഗണും സ്നൈപ്പറും വരെയുള്ള വിവിധയിനം തോക്കുകൾ അണി നിരത്തിയിട്ടുള്ളത്.
എക്സിബിഷൻ കേന്ദ്രത്തിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ കൊച്ചി സിറ്റി പോലീസ് ക്യാമ്പിൽ നിന്നും തൃശൂരിലെ ക്യാമ്പിൽ നിന്നുമാണ് ആയുധങ്ങൾ എത്തിച്ചത്. വീഡിയോ ഗെയിമുകളിളും സിനിമകളിലും മാത്രം കണ്ടിട്ടുള്ള വിവിധ തോക്കുകൾ നേരിട്ട് കാണാൻ കഴിയുന്നതിനാൽ യുവാക്കളുടെയും കുട്ടികളുടെയും വലിയ തിരക്കാണ് പോലീസ് പവിലിയനിൽ. കൗതുകവും സംശയവും ഇടകലർന്നുള്ള ഓരോ ചോദ്യങ്ങൾക്കും യാതൊരു മുഷിപ്പുമില്ലാതെ കൃത്യമായ മറുപടി കൊടുക്കാനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു.
കൈക്കൂലിക്കാരെ അഴിയിലാക്കാൻ സഹായിക്കുന്ന ഫിനോഫ്തലിൻ പൗഡർ ടെസ്റ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പ്രദർശിപ്പിച്ച് ഫോറൻസിക് വിഭാഗവും മോഴ്സ് കീ മുതൽ വയർലെസ് സെറ്റ് വരെ വിവിധ തരം വിനിമയ മാർഗങ്ങളുമായി ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ പോലീസിങ്ങിനായി തയ്യാറാക്കിയിട്ടുള്ള പോൽ ആപ്പ്, ലഹരി മരുന്നുകളുടെ ഉപയോഗവും വില്പനയും തടയുന്നതിനായി തയ്യാറാക്കിയിട്ടുള്ള യോദ്ധാവ് ആപ്പ് ഉൾപ്പടെയുള്ള വിവിധ സംവിധാനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇലന്തൂർ നരബലി കേസ്, മനോരമ വധക്കേസ്, ഉത്ര വധക്കേസ്, കൂടത്തായി കേസ്, പനമരം ഇരട്ടക്കൊലപാതകം, ചേർത്തല വധക്കേസ്, വിഴിഞ്ഞം വധക്കേസ്, വിസ്മയ കേസ് തുടങ്ങി കേരള പോലീസിന് പൊൻതൂവലായി മാറിയ ഒരുപിടി കുറ്റാന്വേഷണങ്ങളുടെ വിവരങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































