ക്രിക്കറ്റ് മത്സരത്തിനിടെ നോ ബൗള്‍ വിളിച്ചു ; അംപയറെ ആരാധകന്‍ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ക്രിക്കറ്റ് മത്സരത്തിനിടെ തെറ്റായ വിധി നല്‍കിയതിന് അംപയറെ കുത്തിക്കൊന്ന് ആരാധകന്‍. 22കാരനായ ലക്കി റാവത്ത് ആണ് കൊല്ലപ്പെട്ടത്. ആരാധകനായ സ്മൃതിരഞ്ജന്‍ റാവത്താണ് ഇയാളെ കുത്തിക്കൊന്നത്. ചൗദ്വാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹീഷ്ലാന്‍ഡ പഞ്ചായത്തിലാണ് ക്രൂരകൃത്യം നടന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ അംപയര്‍ നോ ബൗള്‍ വിളിച്ചു. ഇതാണ് കത്തികുത്തില്‍ കലാശിച്ചത്.

മഹീഷ്ലാന്‍ഡയില്‍ അയല്‍നാട്ടുകാരായ ബ്രഹ്മപൂര്‍, ശങ്കര്‍പൂര്‍ ടീമുകള്‍ തമ്മിലായിരുന്നു ക്രിക്കറ്റ് ടൂര്‍ണമെന്റ്. മത്സരം കാണാന്‍ നൂറുകണക്കിനു ക്രിക്കറ്റ് ആരാധകരും ഇവിടെ തടിച്ചുകൂടിയിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെയാണ് ബ്രഹ്മപൂരിന് പ്രതികൂലമായി അംപയര്‍ ലക്കി വിധിച്ചത്. തെറ്റായി ‘നോ ബൗള്‍’ വിളിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ഇതിനിടെ ബ്രഹ്മപൂരുകാരിന്റെ ആരാധകനായ സ്മൃതിരഞ്ജന്‍ റാവത്ത് അംപയറുമായി കയര്‍ത്തു. ഏറെനേരം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ അപ്രതീക്ഷിതമായി രഞ്ജന്‍ കത്തിയുമായെത്തി അംപയറെ കുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...