കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തലവടി: കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ വർഗ്ഗീസ് കൺവീനർ ആയി 10 അംഗ വാർഡ് കമ്മിറ്റി രൂപികരിച്ചു.

ചില ആഴ്ചകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു. ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഉദ്യേശിക്കുന്നത്.

തലവടി ,മുട്ടാർ, എടത്വ ,നിരണം, ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുന്നൂറിൽപ്പരം കിടപ്പ് രോഗികൾക്ക് ആൽഫാ പാലിയേറ്റീവ് കെയറിൻ്റെ കുട്ടനാട് ലിങ്കിൻ്റെ സേവനം ആഴ്ചയിൽ ആറ് ദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സൗജന്യമായി ലഭ്യമാക്കുമെന്ന് സെക്രട്ടറി എം.ജി കൊച്ചുമോൻ അറിയിച്ചു. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും യൂണിറ്റുകൾ രൂപികരിക്കാനാണ് അടുത്ത ലക്ഷ്യം. കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ എടത്വ പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 3ന് രാവിലെ 10.30 ന് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് നിർവഹിക്കും. പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...