ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിലെത്തിയ യുവതിക്ക് രക്ഷകരായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസർഗോഡ് നീലേശ്വരത്ത് രണ്ട് മക്കളുമായി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ എത്തിയ യുവതിയെ രക്ഷപെടുത്തി പോലീസ്. സ്റ്റേഷനിലേക്കുവന്ന ഫോൺ കോളിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നായിരുന്നു പോലീസിന്റെ സമയോചിതമായ ഇടപെടൽ. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പോലീസ് മാതാവിനെയും കുട്ടികളെയും രക്ഷിച്ചത്. വീട്ടിൽ നിന്നിറങ്ങിപ്പോയ യുവതിയുടെ മാതാവാണ് ആദ്യം പോലീസിൽ വിവരമറിയിച്ചത്. പിന്നാലെ പോലീസ് തെരച്ചിൽ ഊർജിതമായി ആരംഭിച്ചു. അന്വേഷണത്തിൽ യുവതിയും മക്കളും സഞ്ചരിച്ച ഓട്ടോക്കാരനുമായി ബന്ധപ്പെട്ടു.

റെയിൽവേ ട്രാക്കിനടുത്താണ് ഇവരെ ഇറക്കിവിട്ടതെന്ന് ഓട്ടോ ഡ്രൈവറിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് സ്റ്റേഷനിലെത്തി വിവരമറിയിച്ച പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുകയായിരുന്ന യുവതിയെയും മക്കളെയും കണ്ടെത്തി പോലീസ് രക്ഷപെടുത്തുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് യുവതി മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് പോലീസ് കൗൺസിലിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...