വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനാകുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനാകുമെന്ന് ജില്ലാ പോലീസ്. സ്പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക്‌ ചെയ്യുന്നത് നിർബന്ധമാണ്. ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882 ആണ്. ഇതിൽ ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണ്. ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നതുമുതൽ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11,45,625 പേരാണ്.

15 മുതൽ ഇതുവരെ ബുക്ക്‌ ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,01,702 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത് ആകെയുള്ള കണക്കിനെ ബാധിക്കുന്നുണ്ട്. അനാവശ്യ തിരക്ക് ഉണ്ടാവുന്നതിനും ഇത്തരത്തിൽ ഭക്തർ എത്തുന്നത് ഇടയാക്കുന്നു. അതിനാൽ കൃത്യമായ സമയം പാലിച്ച് ദർശനത്തിനായി ഭക്തർ എത്തുന്നത് ഉറപ്പാക്കിയാൽ സുഗമമായും യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും തിരക്കൊഴിവാക്കിയും അയ്യപ്പദർശനം സാധ്യമാകും. സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പൊലീസിന്റെ വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...

ഡൽഹി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി ; നിർണായക വഴിത്തിരിവ്

0
ഡൽഹി : ഡൽഹി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ...

കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും

0
തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും....