കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതി കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതി കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പോലീസ്. പ്രതിയുടെ ഫോൺ പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ ലഭിച്ചിരുന്നു. പ്രതി കെവിൻ ബാംഗ്ലൂർ ഐ ഐ എമ്മിൽ പഠിച്ചിറങ്ങിയ വ്യക്തിയാണ്. രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുള്ളയാൾ. അമ്മ മരിച്ചതിൽ പിന്നെ കെവിൻ ഒരു വർഷമായി ഒറ്റയ്ക്കാണ്. ഉന്നതരുമായുള്ള ബന്ധത്തിലൂടെ ലഹരി ഇടപാടിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരു വഴിയാണ് കെവിൻ ലഹരി എത്തിക്കുന്നത്. കൊച്ചിയിലെ ലഹരി പാർട്ടിയിൽ നിന്ന് കെവിൻ കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര സ്വദേശി കെവിൻ പിടിയിലായത്. കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്‌ലൻ്റ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചു. ഇയാൾ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...