മലപ്പുറം: രണ്ട് മാസം മുൻപ് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചു വിറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വിജിലൻസ് അന്വേഷണം പൂർത്തിയാകും മുമ്പ് സർവീസിൽ തിരിച്ചെടുത്തു. കോട്ടക്കൽ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന രജീന്ദ്രൻ ,സിപിഒ സജി അലക്സാണ്ടർ എന്നിവരെയാണ് പാലക്കാട്ട് ജില്ലയിൽ നിയമിച്ചത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട നിരോധിത പുകയില ഉത്പന്നങ്ങൾ പ്രതികൾക്കു തന്നെ പോലീസുകാർ മറിച്ചുവിറ്റെന്നായിരുന്നു കേസ്.
2021 ഏപ്രിൽ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താൻ ശ്രമിച്ച 48000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വളാഞ്ചേരി സ്വദേശികൾ കോട്ടക്കൽ പോലീസ് പിടിയിലായത് . ഇവരിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടു കൊടുക്കാനും നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. നശിപ്പാക്കാനായി ഉദ്യോഗസ്ഥർ തൊണ്ടിമുതൽ പരിശോധിച്ചപ്പോൾ പുകയില ഉത്പന്നങ്ങൾ ചാക്കിലുണ്ടായിരുന്നില്ല. തുടർന്ന് നാർക്കോട്ടിക് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരുടെ നിരോധിതപുകയില ഉത്പന്നങ്ങളുടെ മറിച്ചുവിൽക്കൽ പുറംലോകം അറിയുന്നത്.
20 ലക്ഷത്തോളം പൂപ വിലമതിക്കുന്ന വസ്തുക്കൾ ഒന്നേകാൽ ലക്ഷത്തോളം രൂപയ്ക്ക് പ്രതികൾക്ക് തന്നെ കോട്ടയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐ രജീന്ദ്രൻ, സിപിഒ സജി അലക്സാണ്ടർ എന്നിവർ മറിച്ചു വിറ്റെന്നായിരുന്നു കേസ്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകും മുമ്പാണ് ഉത്തരമേഖല ഐജി തിരിച്ചെടുത്തത്. പാലക്കാട് ജില്ലയിലാണ് നിയമനം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.