ആലപ്പുഴ: ആയിരക്കണക്കിന് ആളുകളെ ബോംബിട്ട് കൊല്ലുന്ന ഇസ്രായേല്‍ സമീപനം ഫാഷിസമാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകൻ സന്തോഷ് കുമാര്‍ പുന്നപ്ര അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ കോണ്‍സെൻട്രേഷൻ ക്യാമ്പില്‍ 8,000 പേരെ കൊല്ലാൻ വര്‍ഷങ്ങളെടുത്തു. ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം 8000 പേരെ ഇസ്രായേല്‍ കൊന്നത് 25 ദിവസം കൊണ്ടാണ്. ഹമാസ് തീവ്രവാദികളാണെന്നാണ് മറ്റൊരു പ്രചാരണം. വോട്ടെടുപ്പിലൂടെ ഗസ്സയില്‍ അധികാരത്തിലെത്തിയ രാഷ്ട്രീയപാര്‍ട്ടിയാണ് ഹമാസ്. ഗസ്സ ഭരിക്കുന്ന അവര്‍ക്ക് സായുധസൈന്യവുമുണ്ട്. അന്തര്‍ദേശീയ രാഷ്ട്രീയമാണിത്. ഇസ്രായേല്‍ കാട്ടുന്നത് ജൂതന്മാരുടെ വര്‍ഗീയതയാണ്. അല്‍ജസീറ ചാനല്‍ പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ല. ഓഫിസ് പൂട്ടുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകരെയും കൊന്നു. മാധ്യമങ്ങള്‍ക്കുപോലും ഏകാധിപതികളുടെ മുന്നില്‍ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇസ്രായേല്‍-ഫലസ്തീൻ പ്രശ്നം ആരും ചര്‍ച്ച ചെയ്യുന്നില്ല. സമാധാനത്തിനുവേണ്ടി വാദിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഇസ്രായേലിന്‍റെ യുദ്ധത്തിന് എല്ലാ ഏര്‍പ്പാടും ചെയ്യുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായ ഇന്ത്യയിലെ ഹിന്ദുവര്‍ഗീയത എത്രമാത്രം അപകടമാണോ അതേപോലെയാണ് ജൂതന്മാരുടെ വര്‍ഗീയത. മാധ്യമങ്ങള്‍ സത്യവും വസ്തുതയും വിളിച്ചുപറയണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























