കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യത : ജോ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. 24 മുതല്‍ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന വിവരമാണ് യു.എസ് പ്രസിഡന്‍റ് നല്‍കിയത്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പില്‍ ബൈഡന്‍ പറയുന്നു.

വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു. അതേസമയം, വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടത്തിയവര്‍ക്ക് ഇന്നലെ നല്‍കിയ തിരിച്ചടിയില്‍ രണ്ടു ഭീകരരെ വധിച്ചതായി പെന്‍റഗണ്‍ അറിയിച്ചു. എന്നാല്‍, യു.എസ് ആക്രമണത്തെ താലിബാന്‍ അപലപിച്ചു. ചാവേര്‍ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാന്‍ പറഞ്ഞു.

നേരത്തെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തിന് മുന്‍പും ബ്രി​ട്ട​ന്‍റെ​യും യു.​എ​സി​ന്‍റെ​യും മുന്നറിയിപ്പ് വന്നിരുന്നു. ആ​ഗ​സ്​​റ്റ്​ 31ന​കം ഒ​ഴി​പ്പി​ക്ക​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ അ​ഫ്​​ഗാ​ന്‍ വി​ട​ണ​മെ​ന്നാണ്​ താ​ലി​ബാ​ന്‍ അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യിരിക്കുന്നത്. ഇതേതു​ട​ര്‍​ന്ന്​ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്കാ​ണ്​ ദി​വ​സ​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...