സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടര മാസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടര മാസം. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സർക്കാർ ശിപാർശ ചെയ്ത കെ.ജി സനൽകുമാറിന്‍റെ നിയമനം ഗവർണർ മരവിപ്പിച്ചതിൽ വി.ഡി സതീശൻ സർക്കാരും തുടർനടപടിയിലേക്ക് കടന്നിട്ടില്ല. കമ്മീഷണറായിരുന്ന എ. ഷാജഹാൻ മാർച്ച് 30ന് വിരമിച്ചതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്‍റെ അവസാന സമയത്ത് സനൽകുമാറിന്‍റെ പേര് കമ്മീഷണർ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നെങ്കിലും ഗവർണർ അംഗീകരിച്ചിരുന്നില്ല. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് ഹൈക്കോടതി സമ്മതപത്രം ആവശ്യപ്പെട്ട ഗവർണർ നിയമന അംഗീകാരം മരവിപ്പിക്കുകയുമായിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും കമ്മീഷണർ സ്ഥാനത്തേക്ക് ഇതുവരെ പുതിയ പേരുകളൊന്നും ശിപാർശ ചെയ്തിട്ടില്ല. നിലവിൽ കമ്മീഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഓഫീസിലെ ദൈനംദിന ഓഫീസ് കാര്യങ്ങൾ മാത്രം മുന്നോട്ടുപോകുന്നത്. നിലവിൽ ഇരുപതോളം വാർഡുകളിലാണ് ജനപ്രതിനിധികളുടെ ഒഴിവുള്ളത്. ഇതിൽ നേരത്തെ തദ്ദേശ ജനപ്രധിനിതികളായ ഏഴ് പുതിയ എംഎൽഎമാരും ഉൾപ്പെടും. ഒരു വാർഡിൽ ജനപ്രതിനിധിയുടെ ഒഴിവ് വന്ന് ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. പുതിയ കമ്മീഷണർ ചുമതലയേറ്റ്, വോട്ടർപട്ടിക പുതുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ഇനി തെരഞ്ഞെടുപ്പ് സാധ്യമാകൂ. ഇതിനായി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇനിയും സമയമെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് നഴ്സ്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിച്ച് ആന്‍റോ ആന്‍റണി എം.പി

0
പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം...

വിജയിയുമായുള്ള വിവാഹമോചന ഹർജി ; കേസ് പിൻവലിച്ച് ഭാര്യ സംഗീത

0
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജിയിൽ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...