കോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസിനു നൽകി പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.
സംഘാടക സമിതി രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

കോന്നിയുടെ ഓണനാളുകൾക്ക് ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ  സമ്മാനിച്ച് 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം, വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന്  സംഘാടകസമിതി ചെയർമാൻ അഡ്വ. കെ യു ജനീഷ് കുമാർ  എം.എൽ.എയും കൺവീനർ ശ്യാം ലാലും പറഞ്ഞു. കരിയാട്ടവുമായി ബന്ധപ്പെട്ട് പ്രതിഭ സംഗമം, ചിത്ര പ്രദർശനം, ചലച്ചിത്ര മേള, മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, കയാക്കിംഗ് ഫെസ്റ്റ്, കുട്ടവഞ്ചി തുഴച്ചിൽ മത്സരം, ഗജ മേള, തൊഴിൽ മേള, ഓണാഘോഷ പരിപാടികൾ എന്നിവയും  സംഘടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...