തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഏജന്‍സിയായി മാറി : പി.സി. വിഷ്ണുനാഥ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇരട്ടത്താപ്പും നിഷ്പക്ഷ രാഹിത്യവും രാജ്യത്തിന്‍റെ പ്രൗഢ പാരമ്പര്യത്തിന് അപമാനമുണ്ടാക്കിയതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ പ്രസ്താവിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജനത്തിനും യുവജനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്വീകര്യത വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്ത് ശ്രദ്ധേയനായ നേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നതായി വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിലെ ശക്തമായ നീതിപീഠങ്ങളില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിട്ടും കേരളാ മുഖ്യമന്ത്രിയും ഗവണ്‍മെന്‍റും ഗൗനിക്കാതെ മുന്നോട്ടു പോകുന്നു. എല്ലാ തരത്തിലും ധാര്‍മ്മികത നഷ്ടപ്പെട്ട ഭരണമാണ് കേരളത്തില്‍ നടമാടുന്നത്. കോടതിയില്‍ നിന്ന് ഉണ്ടാകുന്ന നിസ്സാര അഭിപ്രായങ്ങള്‍ പോലും ഉള്‍കൊണ്ട് അധികാരത്തില്‍ നിന്ന് രാജിവെച്ച നേതാക്കള്‍ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി രാഷ്ട്രീയകാര്യസമതി അംഗങ്ങളായ പ്രൊഫ. പി.ജെ. കുര്യന്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ജി. രഘുനാഥ്, എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, തോപ്പില്‍ ഗോപകുമാര്‍, തേരകത്ത് മണി, ഷാം കുരുവിള, എലിസബത്ത് അബു, കാട്ടൂര്‍ അബ്ദുള്‍സലാം, ഏഴംകുളം അജു, ഡി.എന്‍. തൃദീപ്, രജനി പ്രദീപ്, സിന്ധു അനില്‍, എസ്.വി. പ്രസന്നകുമാര്‍, എം.സി ഷെറീഫ്, രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, അലന്‍ ജിയോ മൈക്കിള്‍, ശ്യാം എസ്. കോന്നി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...