ബൈപ്പാസിലെ സ്ഥിരം അപകടകെണിയായ കുഴികള്‍ ടാര്‍ ചെയ്യണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ബൈപ്പാസിലെ സ്ഥിരം അപകടകെണിയായ കുഴികള്‍ ടാര്‍ ചെയ്യാന്‍ മെറ്റല്‍ ഇളക്കിയത് വ്യാപാരികള്‍ക്ക് വിനയായി മാറി. മഴ മാറി നിന്നതുമൂലം പ്രദേശമാകെ പൊടിശല്യം രൂക്ഷമായി. സ്ഥിരമായി കുഴികള്‍ രൂപപെടുന്ന റോഡിലെ പഴയ ടാറിംങ് ഇളക്കി മെറ്റല്‍ അടുത്ത സമയത്ത് വിരിച്ചിരുന്നു. ഇതാണ് വിനയായി മാറിയത്. ഇട്ടിയപ്പാറ ബൈപ്പാസ് ചെട്ടിമുക്ക് റോഡുമായി ചേരുന്ന ഭാഗം മുതല്‍ എം.എല്‍.എ പടി വരെ സ്ഥിരമായി ടാറിംങ് ഇളകി കുഴികള്‍ രൂപപ്പെടുക ആയിരുന്നു. ഇതുമൂലം ഇവിടെ ഗതാഗത കുരുക്കും നിത്യമാണ്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ വാഹന തിരക്ക് ഏറിയിരുന്നു.

കുഴികള്‍ കയറി ഇറങ്ങാന്‍ വാഹനങ്ങള്‍ സമയം എടുക്കുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകും. ടാറിംങ് സ്ഥിരമായി ഇളകാന്‍ തുടങ്ങിയതോടെ കുഴികള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടച്ചെങ്കിലും ഫലം ഇല്ലാതെ ആയി. ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടത്തുംചാല്‍-മുക്കൂട്ടുതറ റോഡില്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇട്ടിയപ്പാറ ബൈപ്പാസും. ഇതിന്‍റെ ഭാഗമായിട്ടാണ് കുഴികള്‍ അടച്ച് ടാറിംങ് നടത്താന്‍ പൂര്‍ണ്ണമായും മെറ്റലിംങ് നടത്തിയത്. ഇതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വിനയായി മാറിയത്. കുഴികള്‍ ടാര്‍ ചെയ്ത് പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്ന ആവശ്യം ശക്തമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ; പ്രതിക്ക് നേരെ പോലീസ് വെടിവെപ്പ്

0
ന്യൂഡൽഹി: ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ...

കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ ; പോലീസ് അന്വേഷണം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ....

ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍

0
ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ...

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...