വാഹനങ്ങളുടെ ശവപ്പറമ്പായി പത്തനംതിട്ടയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വാഹനങ്ങളുടെ ശവപ്പറമ്പായി പത്തനംതിട്ടയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. പൊതുജനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും വാഹനപാര്‍ക്കിങ്ങിന് ഏറെ ബുദ്ധിമുട്ടുമ്പോഴാണ്‌ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിന്റെ ഫലമായി ആക്രി വാഹനങ്ങള്‍ ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി, കളക്ടറേറ്റ് എന്നിവയുടെ പരിസരങ്ങളില്‍ നിറയെ ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ വാഹനങ്ങളാണ്. ആരോഗ്യ വകുപ്പിന്റെ തകരാറിലായ വാഹനങ്ങള്‍ പത്തനംതിട്ട കളക്ടറേറ്റ് വളപ്പില്‍ ഉപേക്ഷിക്കപ്പെട്ടതിനെതിരെ മുമ്പ് പല തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പിന്റെ കോവിഡ് എമര്‍ജന്‍സി വാഹനംവരെ ഇത്തരത്തില്‍ ആര്‍ക്കും വേണ്ടാതെ തുരുമ്പെടുക്കുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്തും പഴയ വാഹനങ്ങളുടെ ബാഹുല്യമാണ്. മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ഷെഡില്‍ നിരനിരയായി ഇട്ടിരിക്കുകയാണ് പൊളിക്കാനുള്ള  വാഹനങ്ങള്‍. കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാല്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. ഇവിടെയാണ്‌ ആര്‍ക്കും വേണ്ടാത്ത വാഹനങ്ങള്‍ കുന്നുകൂടുന്നത്. രോഗിയുമായി വരുന്ന വാഹനങ്ങളും രോഗിയെ കാണാന്‍ വരുന്നവരുടെ വാഹനങ്ങളും തിരക്കേറിയ റോഡരുകില്‍ നിര്‍ത്തിയിട്ടിട്ട്‌ വേണം ആശുപത്രിയിലേക്ക് എത്തുവാന്‍. കാടുകയറുന്ന വാഹനത്തില്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിക്കുന്നു. പൊളിക്കാനുള്ള  വാഹനങ്ങള്‍ എന്തിന് ഇത്തരത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്നാണ് ജനങ്ങളുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....