നാഗര്‍കോവില്‍ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നാഗര്‍കോവില്‍ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന ഈ പുതിയ ട്രെയിന്‍ മലബാറിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16329 എന്ന നമ്പറില്‍ നാഗര്‍കോവിലില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ പകല്‍ 11.40-ന് പുറപ്പെടുന്ന വണ്ടി ബുധനാഴ്ച രാത്രി 10.05-ഓടെ മംഗളൂരുവില്‍ എത്തും. തിരിച്ച് 16330 എന്ന നമ്പറില്‍ രാവിലെ എട്ടു മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05-ന് നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനിന്റെ വിശദമായ സമയക്രമം ഇന്ന് പുറത്തുവിടും.

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ആണെങ്കിലും ഈ ട്രെയിനില്‍ എസി കോച്ചുകള്‍ ഉണ്ടായിരിക്കില്ല. എങ്കിലും ആധുനികമായ സീറ്റിങ് സംവിധാനങ്ങള്‍, ചാര്‍ജിങ് പോയിന്റുകള്‍, സെന്‍സര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ശുചിമുറികള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 22 കോച്ചുകളുള്ള ട്രെയിനില്‍ 12 എണ്ണം സ്ലീപ്പര്‍ ക്ലാസും എട്ടെണ്ണം ജനറല്‍ കോച്ചുകളുമാണ്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന രണ്ട് ലഗേജ് വാനുകളും ട്രെയിനിലുണ്ടാകും. സുരക്ഷയുടെ ഭാഗമായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ‘കവച്’ സാങ്കേതികവിദ്യയും സജ്ജമാക്കിയിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ 12 മുതല്‍ 20 വരെ

0
പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ...