കേരള ഗവർണറെ രാഷ്‌ട്രപതി തിരികെ വിളിക്കണം : കേരളാ കോൺഗ്രസ്‌ (എം)

For full experience, Download our mobile application:
Get it on Google Play

റാന്നി : ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന കേരള ഗവർണർ രാജേന്ദ്ര അർലേഖറിനെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടത്തുവാൻ നിശ്ചയിച്ച പരിപാടിയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കുവാൻ ശ്രമിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും ആണെന്ന് യോഗം കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരള സംസ്ഥാനത്ത് യാതൊരുതരത്തിലുള്ള വർഗീയ അജണ്ടകളും നടപ്പിലാക്കുവാൻ സമ്മതിക്കുകയില്ല എന്നും കേരള കോൺഗ്രസ് (എം ) പറഞ്ഞു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണെന്ന് യോഗം പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. ബോബി കാക്കനാപള്ളിൽ, ലിജോ വാളനാംകുഴി, ബെഹനാൻ ജോസഫ്, റിന്റോ തോപ്പിൽ,ടോമ്മി വടക്കേമുറി, ടോം ആയല്ലൂർ,സണ്ണി ഇടയാടി, ടിബു പുരക്കൽ, മാത്യുകുട്ടി ഏഴാചേരിൽ, കോശി എബ്രഹാം, എൻ എസ് ശോഭന, ജോർജ്കുട്ടി ഏഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...