ന്യൂഡൽഹി : 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കുറച്ചു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 115.5 രൂപയും കൊൽക്കത്തയിൽ 113 രൂപയും മുംബൈയിൽ 115.5 രൂപയും ചെന്നൈയിൽ 116.5 രൂപയും കുറയും. നവംബർ ഒന്ന് മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,744 രൂപയും കൊൽക്കത്തയിൽ 1846 രൂപയും മുംബൈയിൽ 1696 രൂപയും ചെന്നൈയിൽ 1,893 രൂപയും ആയിരിക്കും. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കുറച്ചെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.