തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് കുറയുന്ന പാചകവാതകവില ; അങ്ങനെയെങ്കിൽ ഇന്ധന വില എന്തുകൊണ്ട് കുറയുന്നില്ല?

For full experience, Download our mobile application:
Get it on Google Play

ദില്ലി : തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് പാചക വാതകത്തിന് ബിജെപി സർക്കാർ വില കുറച്ചത് ഒരു അർത്ഥത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം തന്നെയാണ്. ഓണം, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് സർക്കാരിന്റെ സമ്മാനം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രതിപക്ഷ ഐക്യസഖ്യമായ ‘ഇന്ത്യ’ ശക്തി പ്രാപിച്ചപ്പോൾ തന്നെ ഭീതിയിലായതാണ് ബിജെപി സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണമെന്നത് പകൽ പോലെ വ്യക്തവുമാണ്. പാചകവാതക സിലിണ്ടറിന് വിലകുറച്ചത് ഒരു പരിധിവരെ ആശ്വാസം എങ്കിലും പൂർണ്ണമായ ആശ്വാസം ലഭിക്കണമെങ്കിൽ ഇന്ധനത്തിനും വില കുറയേണ്ടിയിരിക്കുന്നു.

പെട്രോളിനും ഡീസലിനും വില കുറയുന്ന സാഹചര്യത്തിൽ മാത്രമേ നിലവിൽ നേരിടുന്ന വിലക്കയറ്റത്തിന് പൂർണമായും ആശ്വാസമാവുകയുള്ളൂ. രാജ്യത്തിന്റെ ചരക്ക് നീക്കത്തിന്റെ ഭൂരിഭാഗവും ഡീസൽ ഇന്ധനമായുള്ള വാഹനത്തിലാണ് നടക്കുന്നത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയ്ക്ക്‌ അനുസൃതമായാണ് രാജ്യത്തെ പെട്രോൾ, ഡീസൽ വില നിർണയിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ധനത്തിനും വിലകുറയേണ്ട സമയമായിരിക്കുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എടുത്തു പറയേണ്ടതില്ലല്ലോ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങാതായപ്പോൾ നല്ലൊരു ഭാഗവും സാധാരണയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് വാങ്ങുവാനായി. യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പ്രധാന ഉപഭോക്താവ് ഇന്ത്യ തന്നെയാണ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത് ഇന്ത്യ തന്നെയാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇത്രയും നാൾ വില കുറയ്ക്കുന്നില്ല എന്നത് ഒരു പ്രധാന ചോദ്യമാണ്. 2022 മെയ് മാസം മുതൽ രാജ്യത്തെ എണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. സാധാരണക്കാർക്കല്ല, രാജ്യത്തെ എണ്ണ കമ്പനികൾക്കാണ് ഇതുകൊണ്ട് ഗുണമുണ്ടായിരിക്കുന്നത്.

മുൻപ് പെട്രോൾ ഡീസൽ വില ഗണ്യമായി ഉയർത്തിയ സാഹചര്യത്തിൽ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാത്രം പരിഗണിച്ച് അതാത് സംസ്ഥാനങ്ങൾക്ക് ഇളവ് നൽകിയിട്ടുമുണ്ട്. അങ്ങനെ എങ്കിൽ ഇപ്പോൾ മാത്രം എന്തുകൊണ്ട് വില കുറയ്ക്കുന്നില്ല എന്നത് മറ്റൊരു ചോദ്യം. ഇന്ത്യയിലെ തന്നെ ഇന്ധന വില ഏറ്റവും ഉയർന്ന സംസ്ഥാനമാണ് കേരളം. അതിന്റെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളിലും പ്രകടമാണ്. വിലക്കയറ്റത്തിന് ബദൽ മാർഗം കണ്ടെത്താനാവാതെ ഹെലികോപ്റ്റർ കടമെടുത്തതുകൊണ്ട് കാര്യമായില്ല. പാചകവാതകത്തിനു പിന്നാലെ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലയും കുറയ്ക്കാനുള്ള നടപടി അടിയന്തരമായി കേന്ദ്ര സർക്കാരും ഒപ്പം സംസ്ഥാന സർക്കാരും സ്വീകരിക്കേണ്ടിയിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...