സംസ്ഥാനത്ത് പൈനാപ്പിളിന്റെ വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു. കിലോഗ്രാമിന് 53 രൂപയാണ് നിലവിൽ പൈനാപ്പിളിന്റെ വിപണി വില. ഏപ്രിൽ മാസമാകുമ്പോൾ ഇത് അറുപത് രൂപയായി ഉയർന്നേക്കുമെന്നാണ് കർഷകരും കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്.റംസാൻ മാസം ആരംഭിച്ചതോടെ പ്രതിദിനം 250 ടൺ പൈനാപ്പിളാണ് കേരളത്തിൽ വിറ്റഴിക്കുന്നത്. ഈ കണക്ക് ഇനിയും വർധിക്കാനാണ് സാധ്യത. മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന പൈനാപ്പിളിന്റെ തോതും കൂടിയിരിക്കുകയാണ്. കേരളത്തിന് പുറത്തേക്ക് 120 ലോഡ് വരെ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

മഹാരാഷ്‌ട്ര, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ലോഡുകളും എത്തുന്നത്. വേനൽക്കാലമായതിനാൽ പൈനാപ്പിളിന്റെ ഉത്പാദനത്തിൽ 50% കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വില വർധിക്കാൻ ഇതും ഒരു കാരണമാണ്. കൂടാതെ ഇറക്കുമതി ചെയ്യുന്ന പൈനാപ്പിളിനേക്കാൾ നാടൻ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണെന്നതും വില വർധനവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...

രാജ്യത്തിന്‍റെ ജിഡിപി വളർച്ച ; വിമർശിച്ചവർക്ക് മറുപടി നൽകി പിയൂഷ് ഗോയൽ

0
ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന്...

ജനകീയബന്ധം നഷ്ടമായി ; വീടുകളിൽ നേരിട്ടെത്തി ബന്ധമുറപ്പിക്കാൻ കേരള കോൺഗ്രസ് എം

0
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ സ്വയംവിചാരണ നടത്തി കേരള കോൺഗ്രസ്...