അനാശാസ്യ കേന്ദ്രത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെയാണ് തൃശ്ശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം സർവീസ് മോശമാണെന്ന് പറഞ്ഞ് പണത്തെ ചൊല്ലി അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടി വള കൊണ്ട് അടക്കം ക്രൂരമായി ദൻപത് നായിക്ക് ആക്രമിക്കപ്പെട്ടു. ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ദൻപത് നായിക്ക് മരിച്ചത്. സംഭവത്തിനുശേഷം അസമിലേക്ക് കടന്ന മുഖ്യപ്രതി നൂർ ആലം ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...