ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് തത്വം – കേരളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ‘ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാല്‍ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാന്‍ വഖഫിനോ അവരുടെ അവകാശികള്‍ക്കോ കഴിയില്ലെന്നും കേരളം വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കക്ഷിചേരല്‍ അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ നിരവധി മുസ്‌ലിങ്ങള്‍ ഉണ്ട്. അവര്‍ക്ക് സ്വന്തമായ വഖഫും വഖഫ് സ്വത്തുക്കളും ഉണ്ട്. പുതിയ വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാല്‍ മൗലിക അവകാശം ലംഘിക്കപ്പെടുമോ എന്ന് കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഈ ആശങ്ക യാഥാര്‍ഥ്യമാണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് കക്ഷിചേരല്‍ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്. ഒരു വ്യക്തിയുടെ മതവും വിശ്വാസവും നിശ്ചയിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡം ഇല്ല. സംസ്ഥാന സര്‍ക്കാരിനോ അതിന്റെ ഏജന്‍സികള്‍ക്കോ ഒരു വ്യക്തി, മുസ്‌ലിം മതാചാരപ്രകാരമാണോ ജീവിക്കുന്നതെന്ന് നിശ്ചയിക്കാനാകില്ലെന്നും കേരളം കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ നിയമം രൂപവത്കരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിം ഇതര മതവിഭാഗത്തില്‍ പെട്ടവരെ വഖഫ് ബോര്‍ഡുകളിലെ അംഗമാക്കാനുള്ള വ്യവസ്ഥയെയും കേരളം കക്ഷിചേരല്‍ അപേക്ഷയില്‍ ചോദ്യംചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...