വാക്ക് പാലിക്കപ്പെട്ടു ; മൂഴിയാർ ആദിവാസി ഉന്നതിയിലെ മുഴുവൻ ഷെഡ്ഡുകൾക്കും സോളാർ വെച്ച് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മൂഴിയാർ ആദിവാസി ഉന്നതിയിലെ മുഴുവൻ ഷെഡ്ഡുകൾക്കും സോളാർ വെച്ച് നൽകി. ഈ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡിൽ മത്സരിച്ച ശിവ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഷെമീർ തടത്തിൽ എന്നിവർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയോട് മൂഴിയാർ ആദിവാസി ഉന്നതിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ വന്യമൃഗശല്യം രൂക്ഷമാകുകയും ഷെഡ്ഡുകളും മറ്റും നശിപ്പിക്കപ്പെടുകയും വെളിച്ചമില്ലാതെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ അറിയിച്ചിരുന്നു. ഉടനെ എന്തെങ്കിലും മാർഗം കണ്ടെത്താം എന്ന് നഹാസ് പത്തനംതിട്ട അവർക്ക് വാക്ക് കൊടുക്കുകയും ചെയ്തു. ഇന്ന് ആ വാക്ക് പാലിക്കപ്പെട്ടു. മുടങ്ങാതെ പുതുവത്സരത്തിൽ എല്ലാ ഉന്നതികളിലും സഹായം എത്തിക്കുന്ന നഹാസ് പത്തനംതിട്ടയും സുഹൃത്തുക്കളും പുതുവത്സര സമ്മാനമായി വ്ലോഗർ ഷാലു പേയാട് ടെക്സസിലെ കുറച്ച് ഡോക്ടർമാർ എന്നിവരുടെ സഹായത്തോടെ ഉന്നതിയിലെ മുഴുവൻ ഷെഡ്ഡുകൾക്കും സോളാർ വെച്ച് നൽകി.

സോളാർ ട്രക്കിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പിജെ കുര്യൻ നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. എ ഷംസുദീൻ, എൻഷൈലാജ്, മാത്യു കുളത്തിങ്കൽ, തട്ടയിൽ ഹരികുമാർ, ആർ ദേവകുമാർ, റോജി പോൾ ഡാനിയൽ, അജിത്ത് മണ്ണിൽ, നാസർ തോണ്ട മണ്ണിൽ, ഷെമീർ തടത്തിൽ, ശിവഗുരുസ്വാമി, മനു തയ്യിൽ, സുഹൈൽ നജീബ്, ജാക്സൺ ഷാജി, കാർത്തിക്ക് മുരിങ്ങമംഗലം, റ്റിജോ സാമുവൽ, ജിതിൻ പോൾ ജെ ബ്രദേഴ്സ് എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...