നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധ സമരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചയിലെ അവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ ജോലി ചെയ്തുള്ള പ്രതിഷേധ സമരം തുടങ്ങി. ദക്ഷിണ റെയില്‍വേയില്‍ 4666 ലോക്കോപൈലറ്റുമാരാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ രണ്ടു ഡിവിഷനുകളിലായി (പാലക്കാട്, തിരുവനന്തപുരം) 1317 ലോക്കോ പൈലറ്റുമാരുണ്ട്. ഒന്നാം ദിവസം അവധിക്ക് (ഓഫ്) പോയ മുപ്പതോളം പേര്‍ ആഴ്ചയിലെ 46 മണിക്കൂര്‍ വിശ്രമാവധി കഴിഞ്ഞ് അടുത്ത ഡ്യൂട്ടിക്ക് ഹാജരാകാം എന്ന് എഴുതിനല്‍കി. നിലവില്‍ 30 മണിക്കൂറാണ് ആഴ്ചയിലെ അവധി. ഇവര്‍ 30 മണിക്കൂറിനുശേഷം എത്തിയില്ലെങ്കില്‍ ക്രൂ കണ്‍ട്രോളര്‍മാര്‍ മറ്റു ലോക്കോ പൈലറ്റിനെ സജ്ജമാക്കണം.

എന്നാല്‍ ‘സമരം’ തുടര്‍ന്നാല്‍ ലോക്കാ പൈലറ്റുമാരുടെ കുറവ് തീവണ്ടി ഗതാഗതത്തെ ബാധിക്കും. കേരളത്തിലെ രണ്ട് ഡിവിഷനുകളിലായി 195 ഒഴിവുകളുണ്ട്. എഴുതിക്കൊടുത്ത് വിശ്രമത്തില്‍ പോകുന്നവരെ 30 മണിക്കൂര്‍ കഴിഞ്ഞ് ഡ്യൂട്ടിക്ക് ബുക്ക് ചെയ്താല്‍ പ്രശ്നമാകുമെന്ന് ലോക്കോ പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രൂ വരില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ ബുക്ക് ചെയ്യുകയും വണ്ടികള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരത്തിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള റെയില്‍വേ നീക്കം വിജയിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...