കാട്ടുകൊമ്പന്‍റെ പരാക്രമം ; ബൈക്ക് കുത്തിത്തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ :  കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്‍റെ പരാക്രമം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ആന കുത്തിത്തെറിപ്പിച്ചു. ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തിയായി ഓടി രക്ഷപ്പെട്ടു. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആന വള്ളിക്കെട്ട് ഭാഗത്തേക്ക് നീങ്ങിയതായി വിവരം.

രാത്രി എട്ടരയോടെ ചെറുപുഴ പാലത്തിന് സമീപത്തുകൂടി കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. കടയുടെ മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്ക് കുത്തിമറിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓടിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ ആന പാഞ്ഞടുക്കുന്നതും അക്രമിക്കാനെത്തുന്ന ആനയില്‍നിന്ന് നാട്ടുകാര്‍ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌.

പ്രദേശവാസികളും വനപാലകരും ചേര്‍ന്ന് ആനയെ വനമേഖലയിലേക്ക് കടത്തിവിട്ടു. കരുളായി പഞ്ചായത്തിലെ ഭൂമിക്കുത്ത്, മയിലമ്പാറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. ഇതിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...