പോലീസിനെ കണ്ട് ഭയന്ന് രക്ഷപെട്ട ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി ; ആറ് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: റെയ്ഡിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി മറിഞ്ഞ് 6 പേർ മുങ്ങിമരിച്ചു. കൃഷ്ണ നദിക്കരയിൽ ചൂതാട്ടം നടത്തുകയായിരുന്ന 8 പേരടങ്ങുന്ന സംഘം പോലീസ് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചങ്ങാടത്തിൽ പുഴ കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ ചങ്ങാടം മറിയുകയായിരുന്നു. രണ്ട് പേർ കരയ്‌ക്കടിഞ്ഞതായും ബാക്കിയുള്ള 6 പേർ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നദിക്കരയിൽ നിരന്തരം ചീട്ടുകളി വ്യാപകമായിരുന്നെനും അതിനെത്തുടർന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയും റെയ്ഡ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി പറയുന്നു. ഗ്രാമവാസികളുടെ അഭ്യർഥന മാനിച്ച് പോലീസ് റെയ്ഡ് ചെയ്യാൻ ഗ്രാമത്തിലെത്തുകയായിരുന്നു. എന്നാൽ പോലീസ് വരുന്നുണ്ടെന്ന സൂചന ലഭിച്ചയുടൻ 8 പേരും ഒറ്റ ചങ്ങാടത്തിൽ നദി മുറിച്ചുകടന്ന് അക്കരക്ക് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, പുഴയുടെ മധ്യഭാഗത്ത് എത്തിയതോടെ കാറ്റ് വർദ്ധിച്ചു. തുടർന്ന് ചങ്ങാടം ചരിഞ്ഞ് മറിയുകയായിരുന്നു. ഇതോടെ എല്ലാവരും വെള്ളത്തിൽ വീണു. ഇവരിൽ രണ്ടുപേർ നീന്തി കരയിലെത്തി. എന്നാൽ ബാക്കിയുള്ള ആറുപേരും കൃഷ്ണാനദിയിൽ മുങ്ങി മരിച്ചതായാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...