പാര്‍ട്ടി വിപ്പ് ലംഘിച്ചു : ഈസ്റ്റ് എളേരി പഞ്ചായത്തിൽ നാല് ആര്‍എംപി അംഗങ്ങളെ അയോഗ്യരാക്കി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാറുകുടിയിൽ, മൂന്നാം വാർഡ് അംഗം ഡെറ്റി ഫ്രാൻസിസ്, പത്താം വാർഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാർഡ് അംഗം ജിജി പുതിയപറമ്പിൽ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആർഎംപി ടിക്കറ്റിൽ മത്സരിച്ച നാലു പേരും പാർട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിനാണ് നടപടി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ രൂപീകരിച്ച ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്.) 2015-ലെയും 2020-ലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി ഫുട്ബോൾ ചിഹ്നത്തിലാണ് മത്സരിച്ചത്. മറ്റു സ്വതന്ത്ര സ്ഥാനാർഥികളും ഫുട്ബോൾ ചിഹ്നം ആവശ്യപ്പെട്ടപ്പോൾ നാല് വാർഡുകളിലെ ഡി.ഡി.എഫ് സ്ഥാനാർഥികൾ തങ്ങൾ ആർ.എം.പി. സ്ഥാനാർഥികളാണെന്ന പാർട്ടിയുടെ കത്ത് സമർപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർ.എം.പി. അംഗങ്ങൾ ജോസഫ് മുത്തോലിക്ക് വോട്ട് ചെയ്യണമെന്ന് ആർ.എം.പി. നേതാവ് എൻ. വേണു വിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിപ്പ് അനുസരിക്കാതെ നാല് അംഗങ്ങൾ ജെയിംസ് പന്തമാക്കലിന് വോട്ട് ചെയ്യുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എകെജി സെന്ററിനായി ഭൂമി കയ്യേറിയെന്ന കേസ് : കേരള സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തും

0
തിരുവനന്തപുരം : കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ സിൻഡിക്കറ്റ്...

സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന് ; ബദൽ ധവളപത്രവും പുറത്തിറക്കും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ്...

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം ; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്....

സുപ്രധാന നീക്കം ; കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

0
തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട....