മറുനാടന്‍ മലയാളി : മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡ് നാണക്കേട് – ഡീന്‍ കുര്യാക്കോസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പോലീസ് റെയ്ഡ് നാണക്കേടാണെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ഭരണകൂടത്തിന്റെ ആരാജക വാഴ്ച്ച കണ്ട് കേരളത്തിലെ മാധ്യമ സമൂഹം വായുംകെട്ടി മിണ്ടാതിരുന്നാല്‍ നാളെ കണ്ണൂരും, വിയ്യൂരും, പൂജപ്പുരയിലും സെറ്റിട്ട് വാര്‍ത്ത വായിച്ച് തൃപ്തിപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസ് നടപടി തികഞ്ഞ അശ്ലീലമാണെന്നും അദ്ദേഹം ആരോപിച്ചു.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയായ്ക്ക് എതിരെയുളള കേസിന്റെ പേരില്‍ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്യുന്ന പോലീസ് നടപടി ഒരു നിമിഷം നമ്മള്‍ കേരളത്തില്‍ തന്നെ ആണോ എന്ന് ചിന്തിപ്പിക്കുന്നതാണ്. മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണം. അല്ലാതെ കുമാരന്റെ തെങ്ങിലെ തേങ്ങയിടാന്‍ ശങ്കരന്റെ പ്ലാവില്‍ കയറിയിട്ട് കാര്യമില്ലെന്നും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....