റാന്നി: പതിവ് കമ്മിറ്റിക്ക് മുമ്പിൽ വന്ന പട്ടയം കിട്ടാത്ത 54 അപേക്ഷകർക്കും പട്ടയം അനുവദിക്കുന്നതിന് റാന്നിയിൽ ചേർന്ന പതിവ് കമ്മിറ്റി അംഗീകാരം നൽകി. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഴവങ്ങാടി വില്ലേജിൽ കരികുളത്ത് താമസിക്കുന്ന 33 കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് സംബന്ധിച്ച് ശുപാർശ സർക്കാരിലേക്ക് സമർപ്പിക്കുന്നതിന് തീരുമാനമെടുത്തു. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുത്തൂറ്റ് ഗ്രൂപ്പ് പി ഐ പി സ്ഥലത്ത് പത്ത് വീടുകൾ നിർമ്മിച്ചിട്ടുള്ളതാണ്. ഇതിൽ 6 വീടുകളുടെ താക്കോൽ കൈമാറി. ഇവർക്ക് പട്ടയം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു. വലിയകുളത്ത് ഒമ്പത് കൈവശക്കാർക്ക് ആണ് പട്ടയം അനുവദിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























