അനാവശ്യ വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുന്നു ; കെ ബി ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അനാവശ്യ വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാര്‍ നമ്മുടെ കണ്ണില്‍ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വര്‍ഗീയത കൂടുതലാണ് എന്നേയുള്ളൂ. ഈ സര്‍ക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സംഘടനകളുമായി യുഡിഎഫ് സഖ്യമുണ്ടാക്കി മത്സരിക്കുന്നു. എല്ലാ വര്‍ഗീയ പാര്‍ട്ടികള്‍ക്കും ഒപ്പം ചേരുകയാണ് യുഡിഎഫ്. ചില ചൊറി കേസുകള്‍ വരുമ്പോള്‍ അതിന്റെ പിറകേ പോകരുത്. വിവാദങ്ങളുടെ പിറകെ പോകാതെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കണം.

വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പറത്തിയ ഹെലികോപ്ടറിന്റെ ബില്ല് എന്ന് വരും. ബെയ്‌ലി പാലം ഒക്കെ നിര്‍മിച്ചു. മുമ്പ് ഇങ്ങനെ ബില്ല് തന്ന ചരിത്രമുണ്ട്. തലശ്ശേരിയിലെ ബിഷപ്പ് പറഞ്ഞത് കൊണ്ടല്ല റബ്ബറിന് വില കൂടിയത്. വില കുറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി. അതോടെ ഡിമാന്റ് കൂടിയപ്പോള്‍ വില കൂടി. യുഡിഎഫ് ഭരിക്കുമ്പോള്‍ തൊടുപുഴ-മൂവാറ്റുപുഴ, പാല ഭാഗത്ത് മാത്രമാണ് വികസനം നടന്നത്. പിണറായി വിജയന്റെ ഭരണകാലത്താണ് ഗ്രാമീണ റോഡുകളടക്കം നിലവാരമുള്ളതായതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...