വിട്ടയച്ച കള്ളൻ വീണ്ടും സമീപത്തെ വീട്ടിലെത്തി മോഷ്ടിക്കാൻ ശ്രമിച്ചു ; പോലീസിനെതിരെ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ മണപ്പുറം റോഡില്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പോലീസിന്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ട് തവണ മോഷ്ടാവ് കയറിയതായി ആക്ഷേപം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് മോഷണം നടന്നത്. ഇവിടെയുള്ള ഐഎക്‌സ്ഐഎന്‍ ഓഫീസിലാണ് അന്യ സംസ്ഥാന മോഷ്ടാവ് ആദ്യമെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന് ഇതേ മോഷ്ടാവ് പുലര്‍ച്ചെ നാല് മണിക്ക് വീണ്ടും സമീപത്തെ വീട്ടിലെത്തി. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഓടി കളഞ്ഞു.

രാത്രി ഒന്നരയ്ക്ക് ഐഎക്‌സ്ഐഎന്‍ ഓഫീസിലെത്തിയ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് പിന്‍ വാതിലും ജനലുകളും തകര്‍ത്താണ് അകത്ത് കടന്നത്. അയല്‍വാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ഇയാളെ ഓടിച്ചു വിടുകയാണ് ഉണ്ടായത്. എന്നാൽ നാല് മണിയോടെ തിരികെയത്തി മോഷണ ശ്രമം നടത്തി. വീണ്ടും പ്രദേശവാസികള്‍ എത്തിയതോടെ ഓടി പോവുകയായിരുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും വിട്ടയച്ച പൊലീസിന്റെ നടപടി നാട്ടുകാരില്‍ പ്രധിഷേധം ഉയര്‍ത്തി. ജനപ്രതിനിധികള്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....