രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ അമ്മാവൻ ഹരികുമാറിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്.

പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ദേവേന്ദു കൊലക്കേസിൽ 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ്  കൊലപെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടാണെന്നടക്കമുള്ള കാര്യങ്ങളാണ് ഹരികുമാർ മൊഴി നൽകിയത്. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നും പ്രതി പോലീസിനോട് വിവരിച്ചിട്ടുണ്ട്. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റിപറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ടെന്നാണ് വിവരം.

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ദേവന്ദുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് വിലയിരുത്തലെന്ന് പോലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചിരിക്കുകയാണ്. ഫോൺ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുക്കൽ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസൻ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...