2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: ബാങ്കുകളിലെ വാര്‍ഷിക അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാരണം വരുന്ന ഏപ്രില്‍ ഒന്നു തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകളിലും രണ്ടായിരത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സാധിക്കില്ല. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഈ സൗകര്യം പതിവുപോലെ ലഭ്യമാകും.
റിസര്‍വ് ബാങ്കിന്റെ ഒരറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫെബ്രുവരി 29 വരെ രണ്ടായിരത്തിന്റെ 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിക്കഴിഞ്ഞു. നിരോധിക്കപ്പെട്ട രണ്ടായിരം രൂപയുടെ 8,470 കോടി നോട്ടുകള്‍ ഇപ്പോഴും പൊതുജനത്തിന്റെ പക്കലുണ്ട്. 2023 മെയ് 19 നാണു റിസര്‍വ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകളില്‍ ഈ നോട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സൗകര്യമുണ്ട്.

കേരളത്തില്‍ തിരുവനന്തപുരത്തെ റീജ്യണല്‍ ഓഫീസിലാണു രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിക്കാനും മാറ്റാനും സൗകര്യമുള്ളത്. ന്യൂഡല്‍ഹി, അഹമ്മദാബാദ്, ബംഗളൂരു, ബെലാപ്പൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഛണ്ഡീഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജമ്മു, ജയ്പ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന നഗരങ്ങളിലും ഈ സൗകര്യമുണ്ട്. ഒരേസമയം ഇരുപതിനായിരം രൂപയുടെ നോട്ടുകളേ ഇങ്ങനെ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും കഴിയൂ. ഇന്ത്യാ പോസ്റ്റ് വഴി ഈ 19 റീജ്യണല്‍ ഓഫീസുകളില്‍ ഏതിലേക്കും രണ്ടായിരത്തിന്റെ നോട്ട് അയച്ച് ബാങ്ക് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....