തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല മണ്ഡലത്തിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച് എസ് എസിലെയും മല്ലപ്പള്ളി സി എം എസ് എച്ച് എസിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. സെന്റ് തോമസ് എച്ച് എസ് എസ് ക്യാമ്പില്‍ അന്തേവാസികള്‍ക്കായി രാവിലെ ഭക്ഷണം തയാറാക്കുന്ന സമയത്താണ് മന്ത്രിയെത്തിയത്. ക്യാമ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്തേവാസികളുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു.

തിരുമൂലപുരം 18-ാം വാര്‍ഡിലെ മംഗലശേരി കോളനിയിലെ വെള്ളം കയറുന്ന റോഡ് ഉയര്‍ത്താന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന സരസ്വതി എന്ന വയോധികയ്ക്ക് 25,000 രൂപ ധനസഹായം നല്‍കാന്‍ മന്ത്രി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. തിരുമൂലപുരം 18-ാം വാര്‍ഡിലെ 28 കുടുംബങ്ങളിലെ 110 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. മല്ലപ്പള്ളി മുട്ടത്തുമണ്‍ പ്രദേശത്തെ വെള്ളപൊക്കത്തെ തുടര്‍ന്ന് നാല് കുടുംബങ്ങളിലെ 15 പേരാണ് സി എം എസ് എച്ച് എസിലെ ക്യാമ്പില്‍ താമസിക്കുന്നത്. സന്ദര്‍ശിച്ച ഇരുക്യാമ്പുകളുടെയും  തൃപ്തികരമായ പ്രവര്‍ത്തനവും ആവശ്യമായ ക്രമീകരണങ്ങളും മന്ത്രി നേരില്‍ വിലയിരുത്തി.

മാത്യു.ടി.തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍,
ആര്‍ഡിഒ ചന്ദ്രശേഖരന്‍ നായര്‍, തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ ലെജു എം സക്കറിയ, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജി പി.രാജപ്പന്‍, പഞ്ചായത്ത് മെമ്പര്‍ രോഹിണി ജോസ്, കെ.ജി. രതീഷ് കുമാര്‍, പി.എസ്. റെജി,  ബാബു പാലക്കല്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...