Wednesday, April 24, 2024 9:26 pm

മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്ന ഡേറ്റ ഉപയോഗിച്ച് മരണസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ :  മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്ന ഡേറ്റ ഉപയോഗിച്ച് മരണസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം.   നടത്തം, ഓട്ടം, ചലനം എന്നിങ്ങനെ ഹൃദയാരോഗ്യ സംബന്ധമായ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സാക്ഷിയായ മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്ന ഡേറ്റ ഉപയോഗിച്ച് ഇനി നമ്മുടെ മരണസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നാണ്  ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിന് സഹായിക്കുന്ന ഒരു ആപ്പൊന്നും തയാറായിട്ടില്ലെങ്കിലും അതിനുളള സാധ്യതകള്‍ തുറന്നിടുകയാണ് ഇവിടുത്തെ ഗവേഷകരുടെ പഠനം. കൂടുതല്‍ നേരം ഓടിപ്പാഞ്ഞ് നടക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രൂസ് ഷാറ്റ്സ് പറയുന്നു. ഇതിനുള്ള വൈദ്യശാസ്ത്രപരമായ തെളിവുകള്‍ മൊബൈല്‍ ഫോണ്‍ ഡേറ്റ വഴി കണ്ടെത്തുകയായിരുന്നു തങ്ങളുടെ ഗവേഷണലക്ഷ്യമെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു.

45നും 79നും ഇടയില്‍ പ്രായമായ ഒരു ലക്ഷം പേരുടെ വിവരങ്ങള്‍ യുകെ ബയോബാങ്കില്‍ നിന്ന് ഗവേഷണസംഘം ശേഖരിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവര്‍ കൈകളില്‍ സദാസമയവും റിസ്റ്റ് സെന്‍സറുകള്‍ അണിഞ്ഞിരുന്നു. ഇത് വഴി ഇവരുടെ ചലനസംബന്ധമായ വിവരങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതുപയോഗിച്ച് അഞ്ച് വര്‍ഷക്കാലത്തേക്ക് ഓരോ വര്‍ഷവും ഇവരുടെ മരണസാധ്യത ഗവേഷകര്‍ പ്രവചിച്ചു. ഇത് ശരിക്കുമുള്ള മരണ കണക്കുകളുമായി ഒത്ത് നോക്കിയപ്പോള്‍ പ്രവചനങ്ങളുടെ കൃത്യത തിരിച്ചറിയാന്‍ സാധിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ ഒരാള്‍ മരിക്കാനുള്ള സാധ്യതകള്‍ ഈ ഡേറ്റ ഉപയോഗിച്ച് പ്രവചിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനും അത് വഴി തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഈ പ്രവചനങ്ങള്‍ സഹായിക്കും. ഹൃദയനിരക്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് വാച്ചുകളുടെ ഉപയോഗത്തിന് ഇപ്പോള്‍ പ്രചാരം വര്‍ധിക്കുകയാണ്.

എന്നാല്‍ ഇവയുടെ വില എല്ലാവര്‍ക്കും താങ്ങാവുന്നതല്ല. ഇവിടെയാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ആരോഗ്യ ഡേറ്റ ശേഖരണത്തിന്‍റെ പ്രസക്തി. ആശുപത്രികള്‍ക്ക് തങ്ങളുടെ രോഗികളുടെ ആരോഗ്യം ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാജയ ഭീതി പൂണ്ട ഇടതുമുന്നണി കള്ളവോട്ടിന് കോപ്പു കൂട്ടുന്നു : അഡ്വ. വർഗീസ് മാമ്മൻ

0
തിരുവല്ല: നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പരാജയ ഭീതി പൂണ്ട...

തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കല്ല ;  വിവിപാറ്റ് കേസിൽ പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി

0
ന്യൂഡൽഹി: തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കല്ലെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു ; 1500 ഓളം കോഴികൾ ചത്തതായി പരാതി

0
മലപ്പുറം: വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ...

പെരുമാറ്റ ചട്ടങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും കര്‍ശനമായി പാലിക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള പെരുമാറ്റ ചട്ടങ്ങള്‍...