മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ലഭിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാര്‍ വ്യാപകമായി പരീക്ഷ പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തല്‍.

നോര്‍ത്ത് പറവൂരില്‍ ബംഗാളി ഭാഷ മാത്രം അറിയുന്ന ആള്‍ക്കും ലേണേഴ്സ് ലൈസന്‍സ് കിട്ടിയിരുന്നു. പരിശോധനക്കിടെയാണ് മറ്റൊരു സ്കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത് എന്ന് കണ്ടെത്തിയത്. ഇതോടെ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ എഴുത്തും വായനയും അറിയാത്തവര്‍ ലേണേഴ്സ് പരീക്ഷ പാസായതായി കണ്ടെത്തി.

ഡ്രൈവിംഗ് സ്കൂളുകള്‍ ക്രമക്കേടിന് കൂട്ട് നിന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപേക്ഷകരില്‍ നിന്ന് വന്‍ തുക ഈടാക്കിയാണ് ലേണേഴ്സ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേ ഐപി അഡ്രസ്സില്‍ നിരവധി പേര്‍ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസന്‍സക് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വ്യക്തമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...