യൂണിസെഫിന്റെ സഹകരണത്തോടുകൂടി ജില്ലയിൽ ചൈൽഡ് ലൈൻ സെ-ദോസ്തി വാരാചരണം നവംബർ 14 മുതൽ 20 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ ശിശുദിനമായ നവംബർ 14 മുതൽ അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20 വരെ യൂണിസെഫിന്റെ സഹകരണത്തോടുകൂടി ജില്ലയിൽ ചൈൽഡ് ലൈൻ സെ-ദോസ്തി വാരാചരണം സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ സ്പോർട്സ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും യൂണിസെഫിന്റെ സഹകരണത്തോടെ സ്പോർട്സ് ഫോർ ഡെവലപ്മെന്റ് എന്ന പദ്ധതി വഴി ചൈൽഡ്‌ലൈൻ നൽകും. വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും കുട്ടികളിലെ ശാരീരിക മാനസിക വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ കാലഘട്ടത്തിൽ ഇവയുടെ ചതിക്കുഴിയിൽ നിന്നും കായിക വിനോദങ്ങളിലൂടെ കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് സെ ദോസ്തി വാരാചരണവും സ്പോർട്സ് ഫോർ ഡെവലപ്മെന്റ് എന്ന പദ്ധതിയും ചൈൽഡ് ലൈൻ നടത്തുന്നത്

ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉൽഘാടനം ശിശു ദിനമായ നവംബർ 14 ന് ഉച്ചയ്ക്ക് 2.00 മണിക്ക് വെണ്ണിക്കുളം സെന്റ് ബെഹനൻസ് സ്‌കൂളിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിക്കും. ജില്ലയിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. അതോടൊപ്പം തന്നെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രതിജ്ഞയും കുട്ടികൾ ഏറ്റു ചൊല്ലുന്നതാണ്. തുടർന്ന് വരുന്ന ദിവസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ എല്ലാ വിദ്യാർഥികളെയും ഉൾകൊള്ളിച്ചു കൊണ്ട്‌ വിവിധ കായികപരിപാടികളും പ്രതിജ്ഞയും സംഘടിപ്പിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...