25 വര്‍ഷമായി ഉപയോഗിച്ചിരുന്ന വഴി റോഡ്‌ പണിയുടെ പേരില്‍ കരാറുകാരന്‍ പൊളിച്ചുകളഞ്ഞു ; ഇരുമ്പ് ഏണിയില്‍ തൂങ്ങി ഒരു കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ 25 വര്‍ഷമായി ഉപയോഗിച്ചുപോന്ന വഴി റോഡ്‌ പണിയുടെ പേരില്‍ കരാറുകാരന്‍ പൊളിച്ചുകളഞ്ഞു. ഇരുമ്പ് ഏണിയില്‍ തൂങ്ങി ഒരു കുടുംബം. രോഗിയായ വീട്ടമ്മയും കുടുംബവും അനുഭവിക്കുന്നത് കൊടിയ യാതന. പരാതികള്‍ കൊടുത്തെങ്കിലും ആരും ഇവരെ സഹായിക്കുന്നില്ല. വിഷയത്തിനു നേരെ മുഖം തിരിച്ച് നഗരസഭാ കൌണ്‍സിലര്‍ അനിലാ അനില്‍ കുമാറും. തെരുവത്ത് – പി.ആര്‍.എല്‍  എന്ന സ്ഥാപനമാണ്‌ റോഡ്‌ പണിയുടെ പേരില്‍ ഇവരുടെ വഴി പൊളിച്ചു കളഞ്ഞത്.

പത്തനംതിട്ട നഗരസഭയുടെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന കൊല്ലംപറമ്പില്‍ ശോഭന തുളസിക്കും  കുടുംബത്തിനുമാണ് നീതി നിഷേധിക്കുന്നത്. കൊന്നമൂട് – തോന്ന്യാമല റോഡിലാണ് കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ താമസിക്കുന്നത്. അഞ്ചു സെന്റ്‌ സ്ഥലവും ഇവിടെയുള്ള ഒരു കൂരയുമാണ് ഇവരുടെ സമ്പാദ്യം. 21 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. നടുവിനും കാല്‍ മുട്ടിനും വേദനയുള്ള ശോഭന പത്തനംതിട്ടയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. രണ്ട് ആണ്‍ മക്കളാണ് ഉള്ളത്. രണ്ടുപേരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നു. രണ്ടു വസ്തുക്കളുടെ അതിരില്‍ക്കൂടിയുള്ള ഒരു ചെറിയ തോടായിരുന്നു വര്‍ഷങ്ങളായി ഇവരുടെ വഴി. ഈ തോടിന്റെ മുകള്‍ഭാഗത്ത്‌ ചെറിയ സ്ലാബുകള്‍ ഇട്ടായിരുന്നു ഇവര്‍ വഴി നിര്‍മ്മിച്ചിരുന്നത്.

റീ ബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.8 കിലോമീറ്റര്‍ ദൂരമുള്ള കൊന്നമൂട് – തോന്ന്യാമല റോഡ്‌ പുനര്‍ നിര്‍മ്മാണവും നവീകരണവും നടത്തുകയാണ്. കോട്ടയം കേന്ദ്രമായുള്ള തെരുവത്ത് – പി.ആര്‍.എല്‍  എന്ന സ്ഥാപനമാണ്‌ റോഡ്‌ പണിയുടെ കരാര്‍ എടുത്തിരിക്കുന്നത്. റോഡ്‌ പണിയുടെ ഭാഗമായി ഇവിടുത്തെ ചെറിയ കലുങ്ക് പൊളിച്ചു നീക്കി വലിയ പൈപ്പ് വെച്ച് മറ്റൊന്ന് പണിതു. പുതിയ കലുങ്ക് നിര്‍മ്മിച്ചപ്പോള്‍ സമീപത്തെ വസ്തുവിലേക്ക് രണ്ട് അടിയോളം കയറിയാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. പണിക്കാരുടെയും കരാറു കമ്പിനിയുടെയും ഗുരുതരമായ വീഴ്ചയായിരുന്നു ഇത്. നേരത്തെയുണ്ടായിരുന്ന തോടും അതിനു മുകളിലുണ്ടായിരുന്ന സ്ലാബുകളും പൂര്‍ണ്ണമായി ഇളക്കിമാറ്റിയതിനു ശേഷമായിരുന്നു നിര്‍മ്മാണം തുടങ്ങിയത്.

തന്റെ വസ്തുവിലേക്ക് രണ്ട് അടി കയറിയതിനാല്‍ തോടിന്റെ പാര്‍ശ്വ ഭിത്തിയില്‍ സ്ലാബ് ഇട്ട് വഴിയാക്കുവാന്‍ സമീപവാസി സമ്മതിച്ചില്ല. കോടതിയില്‍ നിന്ന് ഇവര്‍ നിരോധന ഉത്തരവും സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ എതിര്‍വശത്തെ വസ്തു ഉടമക്ക് പരാതികള്‍ ഒന്നുമില്ലെന്ന് മാത്രമല്ല ഈ കുടുംബത്തിന് വഴി പുനസ്ഥാപിച്ച് നല്‍കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ കരാറുകാരന്‍ കഴിഞ്ഞ 6 മാസമായി ഉരുണ്ടു കളിക്കുകയാണ്. വഴി നിര്‍മ്മിച്ചു നല്‍കുന്നതിന് ഓരോ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.

കോടതിയുടെ നിരോധന ഉത്തരവ് ലംഘിക്കാതെ തന്നെ ഇവിടെ വഴി നിര്‍മ്മിച്ചു നല്‍കുവാന്‍ കഴിയും. എന്നാല്‍ കരാര്‍ കമ്പിനി അതിന് തയ്യാറാകുന്നില്ല. 25 വര്‍ഷമായി ഒരു കുടുംബം ഉപയോഗിച്ചുകൊണ്ടിരുന്ന വഴി പൊളിച്ചുകളഞ്ഞ് അവരെ ദുരിതത്തിലാക്കിയത് എന്തുകൊണ്ടും നീതീകരിക്കത്തക്കതല്ല. വെള്ളവും വെളിച്ചവും വഴിയും നിഷേധിക്കുന്നത് ഏറെ ഗൌരവമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഇനിയെങ്കിലും കണ്ണ് തുറക്കണം. ഈ കുടുംബത്തിന് നീതി ലഭിക്കുവാന്‍ ജില്ലാ ഭരണാധികാരികളും ഇടപെടണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...