റബ്ബർ ഷീറ്റ് കത്തിച്ചു പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റബ്ബർ വില തകർച്ച പരിഹരിക്കുക,റബർ കർഷകരെ സംരക്ഷിക്കുക, റബർ കർഷകർക്ക് സബ്സിഡി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഇടമുറിയിലെ ഭാരതീയ റബർ ഗവേഷണ കേന്ദ്രത്തിന് മുൻപിൽ റബ്ബർ ഷീറ്റ് കത്തിച്ചു പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാനത്തെ റബ്ബർ കർഷകരെ സംരക്ഷിക്കുവാൻ ആവശ്യമായ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടി സാധാരണക്കാർക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.

റബ്ബർ ഇറക്കുമതി പൂർണമായും അവസാനിപ്പിച്ച് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന റബറിന് കൂടുതൽ വില നൽകുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യോഗം  ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സംസ്ഥാന നേതാവ് എൻ എം രാജു ഉദ്ഘാടനം ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് എബ്രഹാം,അഡ്വ. മനോജ്‌ മാത്യു, റോസമ്മ സ്കറിയ, കെ എസ് സി(എം) സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ,ബിബിൻ കല്ലമ്പറമ്പിൽ, അഡ്വ. ബോബി കാക്കാനപള്ളിൽ, എജി നാരങ്ങാനം, ജോസ് പാത്രപാങ്കൽ,ടോമി പാറകുളങ്ങര,അഡ്വ. സിബി ജെയിംസ്,രാജു ഇടയാടി, ജോസഫ് ഇടികുള,സണ്ണി ഇടയാടി, രാജീവ്‌ വര്‍ഗീസ്,എന്‍.എസ് ശോഭന,എ ടി ജോർജ്,പൊന്നച്ചൻ കാക്കമല, മാത്യുകുട്ടി നോച്ചുമണ്ണിൽ,ടിബു പുരക്കൽ, ചെറിയാൻ മണ്ഡകത്തിൽ,ജോസ് മാലിയിൽ, ആരോൺ ഉതിമൂട്,റെജി പുത്തൻപറമ്പിൽ,ടി.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...