കാവി പതാകയെ അപമാനിച്ചു ; പിന്നാലെ മുസ്ലീം യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയശേഷം നഗ്നനാക്കി നടത്തിച്ചു, തലയിൽ കൈവച്ച് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : കാവി പതാകയെ അപമാനിക്കുന്ന റീൽ നവമാധ്യമങ്ങളിൽ പോസ്റ്റുചെയ്തെന്നാരോപിച്ച് മുസ്ലീം യുവാവിനെ മർദ്ദിച്ചവശനാക്കിയശേഷം നഗ്നനാക്കി നടത്തിച്ചു. ഇയാളുടെ സ്വകാര്യ ഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണമാരംഭിച്ചു.ഓം ചിഹ്നം ആലേഖനം ചെയ്ത കാവിനിറത്തിലുള്ള പതാകയെ തന്റെ പാന്റിനുള്ളിൽ അപമാനകരമായി തിരുകുന്ന റീലാണ് യുവാവ് പോസ്റ്റുചെയ്തത്. ചിരിച്ചുകൊണ്ടാണ് ഇത് ചെയ്തത്.

റീൽ കണ്ടതോടെ കലിപൂണ്ട ഗ്രാമവാസികൾ യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായ ഇയാളെ നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് സ്വകാര്യ ഭാഗങ്ങളിൽ തീയിടാൻ ശ്രമിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. നഗ്നനാക്കി നടത്തുന്നതിനിടെ യുവാവിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാനും ജനക്കൂട്ടം ശ്രമിച്ചു.ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയെത്തുടർന്ന് യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി...

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

0
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക്...

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...