തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പിആർ ടീമിൻറെ ശമ്പളം വർധിപ്പിച്ചു. അഞ്ച് ശതമാനത്തിൻറെ വർധനയാണ് വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കാണ് ശമ്പള വർധന. 1,200 രൂപ മുതൽ 3,750 രൂപ വരെയാണ് വർധന. നേരത്തെ സി-ഡിറ്റിൽ നിന്നാണ് ജീവനക്കാരെ പിആർ ടീമിലേക്ക് നിയമിച്ചത്. മുൻപ് സി-ഡിറ്റ് ആയിരുന്നു ഇവർക്ക് ശമ്പളം നൽകി വന്നിരുന്നത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നെങ്കിലും നിരവധി തവണ കരാർ പുതുക്കി നൽകി. നിലവിൽ പിആർഡി മുഖേനയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്നും വിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ശമ്പള വർധന.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.