ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ; മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഹൈസ്‌ക്കൂളിനോടും ഹയർ സെക്കൻഡറി സ്കൂളിനോടും ചേർന്നുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും എസ്സി, എസ്ടി, ബിപിഎൽ വിഭാഗങ്ങളിലെ എല്ലാ ആൺകുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്എസ്കെയിൽ നിന്നും ബിആർസികൾ വഴി അതാത് സ്കൂളുകൾക്ക് നൽകും. എന്നാൽ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023-24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും എസ്എസ്കെക്ക് ലഭ്യമാകുന്നില്ല.

സംസ്ഥാനത്തെ ഒറ്റക്ക് നിൽക്കുന്ന എൽ പി, യു പി, സർക്കാർ സ്കൂളുകളിലെയും എയിഡഡ്‌ എൽ പി സ്കൂളുകളിലെയും 10 ലക്ഷം കുട്ടികൾക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നൽകുന്നു. അത് നൽകി വരികയാണ്. സർക്കാർ ഹൈസ്‌ക്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും 1 മുതൽ 8 വരെ ക്ലാസുകളിലെ എപിഎൽ വിഭാഗം ആൺ കുട്ടികൾക്കും എയിഡഡ്‌ സ്കൂളുകളിലെ 1 മുതൽ 8 വരെയുള്ള മുഴുവൻ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്നു. നിലവിൽ ഈ ഇനത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകാൻ കുടിശ്ശികയില്ല. ഈ ഇനത്തിൽ 2025-26 വർഷത്തേക്കാവശ്യമായ 80.34 കോടി രൂപ നൽകുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...