കെവൈസി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെവൈസി (KYC) മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ കെവൈസി അപ്‌ഡേഷന് ബാങ്കിങ് കറസ്‌പോണ്ടന്റിന് അനുവാദം നല്‍കി കൊണ്ടുള്ളതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്‌ഡേഷനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പീരിയോഡിക് അപ്‌ഡേഷന് മുന്‍പ് ഉപഭോക്താവിനെ മൂന്ന് തവണ മുന്‍കൂട്ടി അറിയിക്കണം. ഇതില്‍ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകള്‍ അറിയിക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

ബാങ്കിങ് കറസ്‌പോണ്ടന്റുമാര്‍ ബാങ്കിന്റെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിങ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിങ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക, ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്‌പോണ്ടന്റ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരാൻ മണ്ണിടിച്ചിൽ ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക

0
തൃശൂർ : കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണു...

ഇ.ഡി. ആക്രമണക്കേസ് ; എം.വി. ഗോവിന്ദൻ അടക്കമുള്ള സി പി എം നേതാക്കളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

വ്യാജ സ്വർണം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

0
കോഴിക്കോട്: കോഴിക്കോട് വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ...

മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം ; ജില്ലാ കളക്ടറുടെ...

0
എറണാകുളം : എറണാകുളം മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍...