മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മദ്യവിൽപന സർക്കാരിന്‍റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം സ്കൂൾ പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ മുറുക്കാൻ കടകൾ പോലെ മാദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചോദിച്ചു. പൂർണമായും മദ്യം നിർത്താനുള്ള നടപടി വേണം. കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പൻ കോർപ്പറേറ്റുകളുടെ പണം പിരിച്ചെടുക്കണം. അത് കൃത്യമായി പിരിച്ചെടുത്താൽ ഇവിടെ ഒരു ബ്രൂവറിയും വേണ്ട. വമ്പൻമാരുടെ നികുതി പിരിച്ചെടുക്കാതെ പാവപ്പെട്ടവന്‍റെ നികുതി പിരിച്ചെടുക്കാൻ തിടുക്കം കാണിക്കുന്നു. റോഡിനും പാലത്തിനും എല്ലാം നികുതി, പക്ഷെ റോഡും പാലവും പലതും തകരുന്നു. ഇത്തരം നിർമാണത്തിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...