ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശി പ്രതിപക്ഷ നേതാവ് ; പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് നേതാക്കളുടെ “വോട്ടപ്പാച്ചിൽ”

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രമം നിലമ്പൂരിൽ രാഷ്ട്രീയമായി യു ഡി എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലില്‍ പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് നേതാക്കളുടെ “വോട്ടപ്പാച്ചിൽ”. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രശ്നം പരിഹരിക്കുന്നതിന് പ്രമുഖരായ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ സന്ദർശനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ നീക്കം. പ്രിയങ്കാ ഗാന്ധി ഞായറാഴ്ച നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി അടുപ്പമുള്ള സണ്ണി ജോസഫ് വെള്ളിയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ കോൺഗ്രസ്, കോൺഗ്രസ് – വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച. കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ നിലപാട് ബിഷപ്പിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. സഭയുടെ പിന്തുണയും അദ്ദേഹം തേടി. സണ്ണി ജോസഫ് കത്തോലിക്കാ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായി സഭയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും കെപിസിസി പ്രസിഡന്റ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്ലാമിക്ക് പ്രതിപക്ഷ നേതാവ് നൽകിയ ‘ ഗുഡ് സർട്ടിഫിക്കറ്റ്’ അനാവശ്യമായ ഒന്നായിരുന്നുവെന്ന് യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വിമർശനമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പോലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധം സിപിഎമ്മിനും ബിജെപിക്കും ഇത് നൽകിയെന്ന് അവർ കരുതുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ് ; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ...

0
തിരുവനന്തപുരം: യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി...

‘സാഹചര്യം വിലയിരുത്തി അവധി തരും’ ; അവധിതേടിയുള്ള സന്ദേശങ്ങളിൽ പൊറുതിമുട്ടി കളക്ടറുടെ പോസ്റ്റ്

0
കൊല്ലം : സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ...

പാട്ടക്കാലാവധി കഴിഞ്ഞു ; അതിരപ്പള്ളി വനമേഖലയിൽ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: അതിരപ്പള്ളി, കല്ലൽ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ അവിടെ...

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...