കൈക്കൂലിക്കെതിരെ പരാതി നൽകിയ അധ്യാപകന്റെ ശമ്പളം തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പെരിയ കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ താത്കാലിക അധ്യാപക നിയമനത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന് കൈക്കൂലി പരാതി നല്‍കിയ രാമാനന്ദ്. വെയിറ്റിംഗ് ലിസ്റ്റ് പോലും ഇല്ലാതെ ഇന്‍റര്‍വ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അതുകൊണ്ടാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. രാമാനന്ദ് വിജിലന്‍സില് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രൊഫസര്‍ എകെ മോഹനന്‍ അറസ്റ്റിലായത്. ജനുവരി പത്തിനാണ് 20,000 രൂപ കൈക്കൂലി വാങ്ങിയതിന് പെരിയ കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസര്‍ എകെ മോഹനന്‍ വിജിലന്‍സ് പിടിയിലാകുന്നത്. താല്‍ക്കാലിക അധ്യാപകനായ രാമാനന്ദില്‍ നിന്നാണ് ഇയാള്‍ തുടര്‍ നിയമനത്തിനായി കൈക്കൂലി വാങ്ങിയത്. കൈക്കൂലി കേസില്‍ റിമാന്‍റിലായതോടെ മോഹനന്‍ സസ്പെന്‍ഷനിലായി.

പിന്നീട് നടന്ന സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് താല്‍ക്കാലിക അധ്യാപക ഇന്‍റര്‍വ്യൂ റാങ്ക് ലിസ്റ്റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമങ്ങളുണ്ടായെന്നാണ് രാമാനന്ദിന്‍റെ ആരോപണം. എല്ലാ താല്‍ക്കാലിക അധ്യാപക നിയമനങ്ങളുടെ ഇന്‍റര്‍വ്യൂകള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ടെന്നും താന്‍ പങ്കെടുത്ത ഇന്‍റര്‍വ്യൂവില്‍ മാത്രം വെയിറ്റിംഗ് ലിസ്റ്റ് ഇടാത്തത് ഈ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിജിലന്‍സില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടി തുടരുകയാണെന്നാണ് ആരോപണം. ഡിസംബര്‍ മാസത്തെയും ജനുവരി 11 വരേയും ഉള്ള തന്‍റെ ശമ്പളം സര്‍വ്വകലാശാല തടഞ്ഞ് വച്ചിരിക്കുകയാണെന്നും രാമാനന്ദ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...