Monday, June 24, 2024 6:24 am

ജനങ്ങളുടെ രക്ഷയും മൃഗങ്ങളുടെ രക്ഷയും സര്‍ക്കാര്‍ തുല്യ പരിഗണന നല്‍കും : മന്ത്രി എ.കെ. ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്ഷ സര്‍ക്കാരിന് തുല്യ പരിഗണനാ വിഷയങ്ങള്‍ ആണെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അരിക്കൊമ്പന്‍ ആനയെ സുരക്ഷിതമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി പറഞ്ഞ അതേ സ്പിരിറ്റ് ഉള്‍ക്കൊണ്ടു തന്നെയാണ് ആനയെ ഉള്‍വനത്തിലേക്ക് കൊണ്ടു പോകുന്നത്. സര്‍ക്കാര്‍ അതീവ ഗൗരവത്തില്‍ കാണുന്ന ഈ വിഷയം ചില കേന്ദ്രങ്ങളില്‍ നിന്നും വളരെ ലാഘവത്തോടെ കാണുകയും നിസാരവല്‍ക്കരിച്ചു സംസാരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വളരെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നു കൊണ്ടാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങള്‍ ഒരിക്കലും സ്വമേധയാ മുന്‍പില്‍ വന്നു നിന്നു തരില്ല. അനുയോജ്യമായ സ്ഥലത്തു കാലാവസ്ഥ അനുകൂലമായ സമയത്ത് മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യം നില നില്‍ക്കെ ജനങ്ങള്‍ രോഷാകുലരാണെന്നും, പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്നു പറയുന്നതും ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വന്യ ജീവികളെയും ജനങ്ങളെയും ഒരു പോലെ സംരക്ഷിച്ചു കൊണ്ടു പോകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ 1/3 ശതമാനം വന പ്രദേശമാണ്. അതിലും കൂടുതല്‍ ഭാഗം സര്‍ക്കാരും വനം വകുപ്പും സംരക്ഷിച്ചു വരുന്നുണ്ട്. ജനവാസം തീരെ കുറഞ്ഞതും ഉള്‍വനങ്ങള്‍ ഏറെ ഉള്ളതുമായ പ്രദേശത്തേക്കാണ് അരിക്കൊമ്പനെ കൊണ്ടു പോകുന്നത്. കൊണ്ടു പോകുന്ന സ്ഥലം ഏതു തന്നെ ആയാലും ആ സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും. അരിക്കൊമ്പനെ കൂടെയുള്ള ഒരു സംഘം ആനകള്‍ സംരക്ഷിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സംഘം ചേര്‍ന്നു നില്‍ക്കുമ്പോള്‍ അരിക്കൊമ്പനെ മയക്കു വെടിവച്ചാല്‍ മറ്റ് ആനകള്‍ പ്രകോപിതാരാകാനും സാധ്യതയുണ്ട്. കമ്മ്യൂണിറ്റി ലൈഫ് കുടുംബത്തില്‍ നിന്നും രക്ഷപെട്ടു പോകുന്നവരാണ് കൂടുതല്‍ അപകടകാരികളായി കാണുന്നത്. ഇപ്പോള്‍ ഡോക്ടര്‍മാരും കുങ്കിയാനകളും അരിക്കൊമ്പന് സമീപം എത്തിയിട്ടുണ്ട്. ഇനി വാഹനത്തില്‍ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് വേണ്ടത്. വളരെ അഭിനന്ദനാര്‍ഹാമായ പ്രവര്‍ത്തനങ്ങളാണ് ദൗത്യ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ നില നില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടറുടെ നല്ല രീതിയിലുള്ള നിരീക്ഷണത്തിലാണ് ആനയെ കൊണ്ടു പോകുന്നത്. പോലീസും, ഫയര്‍ ഫോര്‍സും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊണ്ടു പോകുന്ന വഴിയില്‍ പൊതു ജനങ്ങള്‍ പടക്കം പൊട്ടിച്ചു ആഘോഷിക്കുവാനോ വീഡിയോ പിടിച്ചു ഷെയര്‍ ചെയ്യാനോ പാടില്ലെന്ന കോടതി നിര്‍ദേശം പാലിക്കണം. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരിക്കൊമ്പനെ സുരക്ഷിതമായി ഉള്‍വനത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി

0
കേണിച്ചിറ: ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവ ഒടുവിൽ...

പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് ; കൃഷിമന്ത്രി പി. പ്രസാദ്

0
തൊടുപുഴ: പച്ചക്കറി വില നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി...

ഡൽഹിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം ; യുവതിക്കും പങ്കെന്ന് പോലീസ്,...

0
ഡൽഹി: ഡൽഹിയിൽ തിരക്കേറിയ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ...

സൂക്ഷിക്കണം… പണി കിട്ടും ; വാഹന പരിശോധന വീണ്ടും കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കർശനമായി...