സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുന്നതിന് പുതിയ സ‍ർക്കാ‍ർ പ്രഥമ പരിഗണന നൽകണമെന്ന് സമര സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുന്നതിന് പുതിയ സ‍ർക്കാ‍ർ പ്രഥമ പരിഗണന നൽകണമെന്ന് സമര സമിതി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന് അറിയാത്തതിനാൽ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. കേസുകൾ പിൻവലിക്കണമെന്നും പോലീസ് അതിക്രമത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സമരക്കാ‍ർ ആവശ്യപ്പെടുന്നു. അഞ്ച് വർഷം മുൻപിട്ട മഞ്ഞക്കുറ്റി ഇപ്പോഴുമുണ്ട് വീട്ടുമുറ്റത്ത്. മഴയും വെയിലും കൊണ്ട് നിറം മാറി. പക്ഷേ വർഷങ്ങൾക്കിപ്പുറവും ആശങ്ക മാറിയിട്ടില്ല കോഴിക്കോട് ചെറുവണ്ണൂരുകാർക്ക്.

ചിലർ മഞ്ഞക്കുറ്റികൾ പിഴുത് പിന്നാമ്പുറത്തിട്ടു. 1500 ദിവസം തുടർച്ചയായി ഉപവാസ സമരം നടത്തിയ കാട്ടിൽപീടികക്കാർക്കും ആശങ്ക വിട്ടുമാറിയിട്ടില്ല. ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിയെങ്കിലും വിൽപ്പന നടക്കുന്നില്ല. വായ്പ കിട്ടാനും തടസ്സമുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ അതിവേഗ റെയിൽ പദ്ധതിയുടെ തുടർച്ചയിലും സമര സമിതിക്ക് ആശങ്കയുണ്ട്. യുഡിഎഫ് നേതാക്കൾ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, അതേസമയം അതിവേഗ റെയിൽ സംവിധാനങ്ങൾ വേണമെന്ന പ്രഖ്യാപനവും നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...