പ്രവാസിക്ക് കടമായി നല്‍കിയ വന്‍ തുക വേണ്ടെന്ന് വെച്ച് സൗദി പൗരന്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : പ്രവാസിക്ക് കടമായി നല്‍കിയ വന്‍ തുക വേണ്ടെന്ന് വെച്ച് സൗദി പൗരന്‍. പ്രവാസിയുടെ മകളുടെ അപേക്ഷയെ തുടര്‍ന്നാണ് തനിക്ക് തിരികെ ലഭിക്കാനുള്ള 350,000 റിയാലിന് (77 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വേണ്ടിയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് സൗദി പൗരന്‍ പിന്‍വാങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍ട്രാക്ടറായ അറബ് വംശജന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ജോര്‍ദാന്‍ സ്വദേശി മരിക്കുകയും മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സഅ്ഫഖ് ഷമ്മാരിയെന്ന സൗദി പൗരന്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി സഹായിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ ഹോസ്പിറ്റല്‍ ബില്ലുകളും ഇദ്ദേഹം അടച്ചു. ജോര്‍ദാനിയന്‍ പ്രവാസി ഈ പണം തിരികെ നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സൗദി പൗരന്‍ തുക അടച്ചത്.

എന്നാല്‍ സംഭവത്തിന് ശേഷം പ്രവാസി സൗദിയില്‍ നിന്ന് കടന്നുകളഞ്ഞു. പണം തിരികെ നല്‍കിയതുമില്ല. ഇതോടെയാണ് ഷമ്മാരി നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രവാസിയെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ പ്രവാസി കടം തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ പ്രവാസിയുടെ മകള്‍ സൗദി പൗരനെ സമീപിക്കുകയും പിതാവിന്‍റെ കടം വേണ്ടെന്ന് വെക്കാന്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. ഇത് സമ്മതിച്ച സൗദി പൗരന്‍ 350,000 റിയാലിന്‍റെ കടം വേണ്ടെന്ന് വെക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....