കൈപ്പട്ടൂർ ഗവൺമെന്റ് സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി: കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കൈമാറി. 24.75 ലക്ഷം രൂപയാണ് വാഹന വില. സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി. നിലവിൽ സ്കൂളിൽ ഓട്ടോറിക്ഷയിലും മറ്റു ചെറിയ വാഹനങ്ങളിലുമാണ് കുട്ടികൾ എത്തിച്ചേരുന്നത്. പുതിയ ബസ് അനുവദിച്ചതോടെ കൂടുതൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി സാധിക്കും. കൈപ്പട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങും നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നീതു ചാർലി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സോജി പി ജോൺ സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി, സ്കൂൾ ഹെഡ് മാസ്റ്റർ സുജ ടി, ശ്രീലേഖ ടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സുഭാഷ്, സുധാകരൻ, ആൻസി വർഗീസ്, പി ടി എ പ്രസിഡന്റ് പ്രകാശ്. ജി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...