കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ രണ്ടാംഘട്ടത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെയും ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെയും ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കാതലിക് ചര്‍ച്ച് ഹാളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സ തോമസ് പ്രതിജ്ഞ ചൊല്ലി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അജിത, ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം റോസ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ്, കാഞ്ഞീറ്റുകര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജേഷ്, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രജനി കൃഷ്ണന്‍ നായര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, കാഞ്ഞീറ്റുകര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഷിബു എന്നിവര്‍ പങ്കെടുത്തു.

പുകയില ഉല്‍പന്നങ്ങളുടെയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം- പ്രശ്‌നങ്ങളും പ്രതിവിധികളും, കാന്‍സര്‍ പ്രതിരോധം-നമുക്ക്എന്തുചെയ്യാന്‍കഴിയും വിഷയങ്ങളില്‍ ഡോ. റ്റി. സാഗര്‍, ഡോ. അനീഷ് സോമന്‍ എന്നിവര്‍ ക്ലാസെടുത്തു. പൊയ്യാനില്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും സിഗ്നേച്ചര്‍ ക്യാമ്പയിനും നടന്നു. പുകയിലക്കെതിരെ ബോധവല്‍ക്കരണം, പുകയില രഹിതവിദ്യാലയം, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ട ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം : ഭൂമികൈമാറ്റത്തിൽ ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം...

മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...

കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി...

0
മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന...